SPARK

സംസ്ഥാനത്തെ 39 സര്‍ക്കാര്‍ വകുപ്പുകളിലെ 120 ലൈന്‍ ഡിപ്പാര്‍ട്ട്മെന്റ്കളിലായി വ്യാപിച്ചു കിടക്കുന്ന 40000 ത്തിനുമേല്‍ ഓഫീസുകളുടെയും അഞ്ചര ലക്ഷത്തോളം ജീവനക്കാരുടെയും, അവരുമായി ബന്ധപ്പെട്ട സര്‍വീസ് കാര്യങ്ങളുടെയും സമഗ്രമായ വിവര സഞ്ചയം വിരല്‍ തുമ്പത്ത് ...... അതാണ് സ്പാര്‍ക്ക് Service and Payroll Administrative Repository for Kerala

Thursday 29 March 2012


                    2012 ജനുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന  ശമ്പളബില്ലുകള്‍മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍വിജ്ഞാപനം  വന്നിരിക്കുകയാണ്.അതുകൊണ്ട് തന്നെ ഈ ബ്ലോഗ്‌ നിങ്ങള്ക്ക് ഏറെ പ്രയോജനം  ആകുമെന്ന് കരുതുന്നു. സ്പാര്‍ക്ക് രംഗപ്രവേശം ചെയ്തിട്ട് ഏറെ നാളായെങ്കിലും പല ഓഫീസുകളിലും നാളിതേവരെ സ്പാര്‍ക്ക് ചെയ്തിട്ടില്ല.സ്പാര്‍ക്ക് ഉപയോഗിച്ച് തുടങ്ങത്തവര്‍ എത്രയും വേഗം സ്പാര്‍ക്ക് ഉപയോഗിച്ച് തുടങ്ങുക

സ്പാര്‍ക്ക്  എങ്ങിനെ  തുടങ്ങാം !!!???

            ഇതുവരെ സ്പാര്‍ക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത എല്ലാവരെയും ഒരുപോലെ കുഴക്കുന്ന ഒരു ചോദ്യമാണിത് , എന്നാല്‍ ഇതിനു ഉത്തരം വളരെ ലളിതമാണ് .. അതിനിയി  ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ പറ്റിയ ഒരു കമ്പ്യൂട്ടറും കുറച്ചു സമയവും മാത്രം മതിയാകും. ഇന്റര്‍നെറ്റ്‌ ഉള്ള എവിടെനിന്നും സ്പാര്‍ക്ക് നമുക്ക് ഉപയോഗിക്കാന്‍ പറ്റും എന്ന ഒരു സവിശേഷത കൂടി സ്പാര്‍ക്ക് നു ഉണ്ട് ...ഇതിനുവേണ്ടി ഒരു സോഫ്റ്റ്‌വേര്‍ നമുക്ക് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട അവശ്യം ഇല്ല.
                        അപ്പോള്‍ മേല്‍ സുചിപ്പിച്ച കാര്യങ്ങള്‍ ഉണ്ടങ്കില്‍ സ്പാര്‍ക്ക് ഉപയോഗിക്കാന്‍ തയ്യാര്‍  ആയിക്കൊള്ളു. സ്പാര്‍ക്ക് ഉപയോഗിക്കാന്‍ ഇനി വേണ്ടത് ഒരു യുസര്‍ കോഡും പാസ്‌വേര്‍ഡ്‌ഉം ആണ്.. ഇപ്പോള്‍ തന്നെ നിങ്ങള്ക്ക് സംശയം ഉണ്ടായിക്കാണും എന്താണ്  യുസര്‍ കോഡും പാസ്‌വേര്‍ഡ്‌ഉം ഇതു ആര് നമുക്ക് തരും എന്ന്.!!!.
 യുസര്‍ കോഡ് എന്നുപറയുന്നത് നമ്മുടെ ഓഫീസിലെ ഏതെങ്കിലും  ഒരു എംപ്ലോയ് യുടെ PEN ആയിരിക്കും (മിക്കവാറും നമ്മുടെ ക്ലെര്കിന്റെ). പാസ്‌വേര്‍ഡ്‌ ആദ്യമായി നമുക്ക് ആര് പ്രൊവൈഡ് ചെയ്യുന്നുവോ അവര്‍ തരുന്ന എന്തെകിലും ഒരു സീക്രെട്ട് കോഡ് ആയിരിക്കും. 
യുസര്‍ കോഡും പാസ്‌വേര്‍ഡ്‌ഉം നമുക്ക് ലഭിക്കുന്നത് മിക്കവാറും തന്നെ സ്പര്‍ക്കില്‍ നിന്നും ആകും . അല്ല എങ്കില്‍ നിങ്ങളുടെ DMU  മാരില്‍ നിന്നും ആകാം .ഇനിയും യുസര്‍ കോഡും പാസ്‌വേര്‍ഡ്‌ഉം ലഭിച്ചിട്ടില്ല എങ്കില്‍  info@spark.gov.in എന്ന ഇ-മെയിലില്‍ വിലാസത്തിലോ അല്ലങ്കില്‍ നിങ്ങളുടെ DMU മാരേയോ ബന്ധപ്പെടണം
                  അങ്ങിനെ   യുസര്‍ കോഡും പാസ്‌വേര്‍ഡ്‌ഉം കിട്ടികഴിഞ്ഞാല്‍ നമുക്ക് സ്പാര്‍ക്ക് ഉപയോഗിച്ച് തുടങ്ങാം. 
                 www.spark.gov.in/webspark എന്ന വെബ്സൈറ്റു വഴിയാണ് സാലറി ബില്‍ പ്രൊസസിങ്ങിനായി പ്രവേശിക്കേണ്ടത്. ഈ സുചിപ്പിച്ച വെബ്സൈറ്റ് ലൂടെ  നമുക്ക് സ്പാര്‍ക്കിന്റെ Login പേജിലേക്കെത്താം. അവിടെ  user name, password എന്നിങ്ങനെ രണ്ടു ബോക്സ്‌ കാണാന്‍ കഴിയും അതില്‍ നിങ്ങളുടെ user name, password ഇവ എന്റര്‍ ചെയ്യുക. തൊട്ടു താഴെ Enter the Characters as shown below എന്നു കാണാം. അതിനു താഴെയായി അഞ്ച്  അക്കങ്ങളോ അക്ഷരങ്ങളോ ഉള്ള ഒരു ഇമേജ് കാണുവാന്‍ കഴിയും . വലതു വശത്തുള്ള ചെറിയ ചതുരത്തില്‍ അത് തെറ്റാതെ ടൈപ്പ് ചെയ്യണം.തുടര്‍ന്ന് Sign in എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിന്നും നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface).പ്രധാന പേജിലേക്ക് എത്തുമ്പോള്‍ തന്നെ ഏറ്റവുമൊടുവില്‍  ലോഗിന്‍ ചെയ്ത സമയവും മറ്റു വിവരങ്ങളും അടങ്ങിയ ഒരു സന്ദേശം നമുക്ക് കാണാന്‍ കഴിയും , അത് നമുക്ക് ക്ലോസ് ചെയ്യാം.

5 comments:

sm madikai II said...

സ്പര്കില്‍ ഓരോ എമ്പ്ലോയിക്കും അവരവരുടെ സര്‍വീസ് കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സ്വന്തം പെന്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുവാന്‍ കഴിയുമോ.

sm madikai II said...

സ്പര്കില്‍ ഓരോ എമ്പ്ലോയ്യിക്കും അവരവരുടെ സര്‍വീസ് കാര്യങ്ങള്‍ പരിശോധിക്കുവാന്‍ കഴിയുമോ

Unknown said...

നിലവിലുള്ള സാഹചര്യങ്ങള്‍ വച്ച് സാധിക്കില്ല

Neelambari said...

How to process the pay revision arrear through spark in the case of SDO?

Astra said...

പേ റിവിഷന്‍ അര്രിയര്‍ സ്പര്‍കില്‍ ചെയ്യണമെങ്കില്‍ അര്രിയര്‍ പീരീഡ്‌ഇലെ പേ സ്ലിപ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണം , ആ അര്രിയര്‍ പീരിടില്‍ ഉള്ള amount drawn സ്പര്‍കില്‍ ഉണ്ടാകണം ,(processed through spark or manually drawn) ആ അര്രിയര്‍ പീരിടില്‍ ഉള്ള service history തെറ്റൊന്നും കൂടാതെ കറക്റ്റ് ചെയിതിരിക്കണം (with revised basic pay), എമ്പ്ലോയിയെ സ്പാര്‍ക്ക് വഴി പുതിയ ശമ്പള സ്കേലില്‍ കൊണ്ടുവന്നിട്ടുണ്ടാകണം , ഇത്രയും ഡേറ്റ കൃത്യമായി ഉണ്ടെകില്‍ താഴെ പറയുന്ന മെനു വഴി arrear process ചെയ്യാം
അതിനായി സാലറി എന്നാ മെനു ക്ലിക്ക് ചെയ്യുക അതില്‍ അര്രീര്‍ പ്രോസിസ്സിംഗ് എന്ന മെനു കാണാന്‍ പറ്റും . അതില്‍ പേ രിവിഷിഒന്‍ പ്രോസിസ്സിംഗ് എന്ന സബ് മെനു ക്ലിക്ക് ചെയ്യുക ..അവിടെ അര്രീര്‍ പീരീഡ്‌ എന്ന് മുതല്‍ എന്ന് വരെ(arrear period from to) എന്ന് കൃത്യമായി എന്റര്‍ ചെയ്യുക .അതിനു ശേഷം പ്രോസീട് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക .. നിങ്ങളുടെ അരിയര്‍ പ്രോസസ് ചെയ്തു കഴിഞ്ഞു